“യേശുവിൻ തൃപ്പാദത്തിൽ” നാൽപ്പത്തി ആറാമത് പ്രാർത്ഥനാസംഗമം ഏപ്രിൽ  19ന് ശനിയാഴ്ച

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” നാൽപ്പത്തി ആറാമത് പ്രാർത്ഥനാ സംഗമം  ഏപ്രിൽ 19ന് ശനിയാഴ്ച  രാത്രി  7.30ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. പാസ്റ്റർ. ജേക്കബ് ടി. പോൾ അടൂർ മുഖ്യ സന്ദേശം നല്കും.
കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ എബി ജോൺ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും
ഉണ്ടായിരിക്കും. 2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു
മുഖാന്തിരമായി
ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.