അസംബ്ളീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവൻഷനും പവർ കോൺഫറൻസും
കല്ലിശ്ശേരി: അസംബ്ളീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവൻഷനും പവർ കോൺഫറൻസും കല്ലിശ്ശേരി എബെനേസർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് കല്ലിശ്ശേരി ഏപ്രിൽ 16 മുതൽ 19 വരെ കൺവൻഷൻ നടക്കും.
16 ബുധൻ വൈകിട്ട് 5:30 ന് പ്രാർത്ഥിച്ചാരംഭിക്കുന്ന യോഗം
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉത്ഘാടനം ചെയ്യും. ഈ യോഗങ്ങളിൽ റവ. കെ ജെ മാത്യു, റവ. തോമസ് ഫിലിപ്പ്, റവ സാജു ചാത്തന്നൂർ, റവ.രാജു മേത്ര, റവ. പി.സി ചെറിയാൻ, പാസ്റ്റർ. മോനിഷ്ബാംഗ്ലൂർ, പാസ്റ്റർ. അഭിമന്യു അർജുൻ എന്നിവർ പ്രസംഗിക്കുന്നു. ചെങ്ങന്നൂർ സെക്ഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരുമണി വരെ പവർ കോൺഫറൻസും വെള്ളിയാഴ്ച 2 മണി മുതൽ 4:30 വരെ കാത്തിരുപ്പ് യോഗവും ശനിയാഴ്ച സെക്ഷൻ കൂട്ടായ്മ യോഗവും നടക്കുന്നതാണ്.




- Advertisement -
Comments are closed, but trackbacks and pingbacks are open.