ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനു നവ സാരഥികൾ.

KE NEWS DESK

ഖത്തർ : ക്രൈസ്‌തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനു 2025-27 പ്രവർത്തന വർഷത്തെ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ഡാർവിൻ എം വിൽസന്റെ(കെ ഇ ഖത്തർ ചാപ്റ്റർ ഇൻചാർജ്,ഡയറക്ടർ ശ്രദ്ധ) അദ്ധ്യക്ഷതയിൽ ഏപ്രിൽ 5 നു സൂം പ്ലാറ്റ്‌ഫോമിൽ നടന്ന പൊതു യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും നിലവിലെ ഭരണസമിതികളെ പിരിച്ചുവിടുകയും പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.

പ്രസിഡന്റ്‌ ബൈജു എബ്രഹാം, വൈസ് പ്രസിഡന്റ്മാർ ബിജു സക്കറിയാ (പ്രൊജക്ടസ്), ആൻസി അനീഷ്‌ (മീഡിയ), സെക്രട്ടറി ജെയിംസ് ഫിന്നി, ജോയിന്റ് സെക്രട്ടറിമാർ ബിജോ മാത്യു (മീഡിയ &പബ്ലിക്കേഷൻ), നിസ്സി വർഗ്ഗീസ് (പ്രൊജക്ടസ്), ട്രഷറര്‍ ഡോ. ഷിനു കെ ജോയ്, അപ്പർ റൂം കോർഡിനേറ്റർ അക്‌സാ ടിജോ, മീഡിയ & പബ്ലിക്കേഷൻ കോർഡിനേറ്റർ വിനു രാജൻ എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയി പാസ്റ്റർ ജോർജ്ജ് മാത്യു, റെജി കെ ബഥേൽ, വിൽസി സജീവ്, ഷെറിൻ ബോസ്, ജസ്റ്റിൻ മാത്യു, ഡാനി ബെഞ്ചമിൻ, പ്രിൻസ് എബ്രഹാം എന്നിവരും ഉൾപ്പെടുന്ന ഭരണസമിതി 2025-27 വർഷത്തേക്കുള്ള പ്രവർത്തന നേതൃത്വം ഏറ്റെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.