ഐ. സി. പി. എഫ്. പത്തനംതിട്ട ക്യാമ്പ് ഏപ്രിൽ 16 മുതൽ

കുമ്പനാട്: ഇന്റർ കോളേജിയേറ്റ് പ്രയർ ഫെൽലോഷിപ്പ് (ICPF) പത്തനംതിട്ട ചാപ്റ്ററിന്റെ ജില്ല ക്യാമ്പ് ഏപ്രിൽ 16, ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ 19, ശനിയാഴ്ച വൈകിട്ട് 4 മണി വരെ ഐ. സി. പി. എഫ്. മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ (മുട്ടുമൺ, കുമ്പനാട്) വച്ചു നടത്തപ്പെടുന്നു. നിധി കണ്ടെത്തുക (Treasure Hunt) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. അനുഭവസമ്പത്തുള്ള ദൈവ ദാസന്മാർ ക്ളാസുകൾക്കു നേതൃത്വം കൊടുക്കുന്നു. 14 വയസ്സ് മുതൽ മുകളിലോട്ടുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്.

ഈ ക്യാമ്പിൽ ഇന്ററാക്റ്റീവ് സെഷൻസ്, സംഗീതം, ചർച്ചകൾ, കൗൺസെലിങ്, ടീം ആക്റ്റീവിറ്റികൾ, ചോദ്യോത്തരവേളകൾ എന്നിവ ഒരുക്കിയിരിക്കുന്നു. യുവജനങ്ങൾ നേരിടുന്ന ആധുനിക വെല്ലുവിളികൾക്കുള്ള ഉത്തരം പൂർണ്ണ സുവിശേഷത്തിലൂടെ നൽകുവാൻ ഈ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
റൈസൻ ജോർജ്
പത്തനംതിട്ട സ്റ്റാഫ്‌

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.