റ്റി.പി.എം മൂന്നാർ സെന്റർ കൺവൻഷൻ നാളെ മുതൽ

മൂന്നാർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ കൺവൻഷൻ നാളെ ഏപ്രിൽ 10 മുതൽ 13 ഞായർ വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റി.പി.എം ആരാധന ഹാളിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങ് എന്നിവ നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് മറയൂർ, മാട്ടുപ്പട്ടി, രാജാക്കാട്, സൈലന്റ് വാലി, വാളറ തമിഴ്നാട്ടിലെ അമരാവതി നഗർ, ബി.എൽ റാം, കല്ലാപുരം തുടങ്ങി മൂന്നാർ സെന്ററിലെ 25 ഓളം പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading