കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപിന്റെ സൗത്ത് സോൺ മീറ്റിംങ്ങ് ഇന്ന് ( ഏപ്രിൽ 9 ബുധൻ)
തിരുവനന്തപുരം: ഫെയ്ത്ത് ഹോം കൊല്ലകടവ് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ സൗത്ത് സോൺ മീറ്റിംങ്ങ് ഇന്ന് ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 10 മണി മുതൽ കുറ്റിയാനി, വട്ടപാറ ശാലേം വർഷിപ്പ് സെന്റെറിൽ നടക്കും.
പേട്രൻ പാസ്റ്റർ ഏബ്രഹാം ജോർജ്ജ് കുറ്റപ്പുഴയുടെ അദ്ധ്യക്ഷതയിൽ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് പ്രസംഗിക്കുമെന്ന് തിരുവനന്തപുരം മേഖലാ കോഡിനേറ്റർ പാസ്റ്റർ സിബി എം. കോശി അറിയിച്ചു. അൻമ്പത് സമ്മേളനങ്ങൾ പൂർത്തീകരിച്ചതിന്റ ഭാഗമായിട്ടാണ് ഈ പ്രത്യക യോഗം നടക്കുന്നത്.
പാസ്റ്റർ കെ.എ. ഉമ്മച്ചൻ പ്രസിഡന്റായും ഇവാഞ്ചലിസ്റ്റ് കെ.റ്റി. തോമസ് സെക്രട്ടിയായും പ്രവർത്തിച്ചു വരുന്നു. ഈ നവംബർ മാസത്തിൽ എഴുപത് വയസ് പൂർത്തികരിച്ച ആത്‌മീയ നേതൃത്വത്തെ ആദരിക്കുന്ന പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ടന്ന് പേട്രൻ പാസ്റ്റർ ഏബ്രഹാം ജോർജ്ജ് അറിയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.