വുമൺസ് ഫിലോഷിപ്പ് മീറ്റ് ഏപ്രിൽ 26 ന് കാൻബറയിൽ.
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ബഥേൽ പെന്തക്കോസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “വുമൺസ് ഫിലോഷിപ്പ് മീറ്റ്” ഈ മാസം 26 ന് ഫിലിപ്പിൽ ഉള്ള ഗ്രീൻ ലീഫ് ഹാളിൽ വച്ചു നടത്തപ്പെടുന്നു. പ്രസിദ്ധ മീറ്റിങ്ങിൽ സുവിശേഷ പ്രവർത്തനങ്ങളിൽ സഹോദരിമാരുടെ പങ്കും അവരെ സുവിശേഷ പ്രവർത്തനത്തിന് ഉത്സാഹിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളും, സുവിശേഷ പ്രവർത്തനങ്ങളിലുള്ള ചില സഹോദരിമാരുടെ അനുഭവ സാക്ഷ്യങ്ങളും ഈ മീറ്റിങ്ങിൽ ഉണ്ടായിരിക്കുന്നതാണ്.
BPC ക്വയർ ഈ മീറ്റിങ്ങിൽ ആരാധനയ്ക്ക് നേതൃത്വം നൽകുന്നതാണ്.വചന ശുശ്രൂഷയ്ക്കും അനുഭവസാക്ഷ്യങ്ങൾക്കുമായി Pastor Sia kaira, Sr. Tien Nguyen, Sr. Sanya Onisemo നേതൃത്വം നൽകുന്നതാണ്. മീറ്റിംഗിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.




- Advertisement -
Comments are closed, but trackbacks and pingbacks are open.