പാസ്റ്റർ ജിജു ഉമ്മൻ ഫിലദൽഫിയ പെന്തകോസ്തൽ ചർച്ചിന്റെ സീനിയർ പാസ്റ്ററായി ചുമതലയേറ്റു.

ചിക്കാഗോ: ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ ജിജു ഉമ്മൻ ഏപ്രിൽ ആറിന് ചാർജ് എടുത്തു. ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആയി സ്ഥലം മാറ്റം ലഭിച്ച സഭയുടെ മുൻ ശുശ്രൂഷകൻ പാസ്റ്റർ എംജി ജോൺസൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പാസ്റ്റർമാരായ വർഗീസ് ജോർജ്, എബ്രഹാം വർഗീസ്, ജോൺ വർഗീസ്, സാംകുട്ടി മത്തായി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഡോ ബിജു ചെറിയാൻ പാസ്റ്റർ ജിജു ഉമ്മനെയും ഭാര്യ ഗോഡ്ലി ഉമ്മൻ, മക്കളായ ജറമി ഉമ്മൻ, മന്ന ഉമ്മൻ എന്നിവരെയും പരിചയപ്പെടുത്തി സഭയിലേക്ക് സ്വാഗതം ചെയ്തു. പാസ്റ്റർ വർഗീസ് ജോർജ് തിരുവചന ഭാഗം വായിച്ചു. പാസ്റ്റർ ജിജു ഉമ്മനും ഭാര്യ സിസ്റ്റർ ഗോഡ്‌ലി ഉമ്മനും സഭയുടെ ചുമതലകൾ ഏറ്റെടുത്ത് ദൈവസഭയുടെ പ്രാർത്ഥന ആവശ്യപ്പെട്ടു.

സിസ്റ്റർ അന്നമ്മ നൈനാൻ, പാസ്റ്റർ ജിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജോൺ വർഗീസ് ആശംസകൾ അർപ്പിച്ചു. പാസ്റ്റർ സാംകുട്ടി മത്തായി സമാപന പ്രാർത്ഥന നടത്തി. കഴിഞ്ഞ ദീർഘ വർഷങ്ങളായി ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു പാസ്റ്റർ ജിജു ഉമ്മനും കുടുംബവും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.