‘റിവൈവ് റ്റു റീബിൽഡ്’ യൂത്ത് കോൺഫ്രൻസ് ലണ്ടനിൽ നടക്കും

ലണ്ടൻ: ലണ്ടൻ പെന്തക്കോസ്തു സഭകളുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് എൻവോയിസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കോൺഫ്രൻസ് നടത്തപ്പെടുന്നു. റിവൈവ് റ്റു റീബിൽഡ് എന്ന പേരിൽ ഏപ്രിൽ 11ന് വൈകുന്നേരം 7 മണി മുതൽ 9 മണി വരെയും, 12ന് രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെയുമാണ് കോൺഫ്രൻസ് നടക്കുന്നത്. പാസ്റ്റർ സണ്ണി പ്രസാദ് (ബാംഗ്ലൂർ), ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ലണ്ടൻ പെന്തക്കൊസ്ത് സഭയുടെ റോംഫോർഡിലുള്ള (RM6 4JA) സഭാ ഹാളിൽ വച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

13 വയസിനു മുകളിൽ ഉള്ളവർക്കാണ് പ്രവേശനം. വാഹന പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള യുവതി യുവാക്കളെ ഈ കോൺഫ്രൻസിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.