ചർച്ച് ഓഫ് ഗോഡ്. കേരളാ റീജിയൺ പാലക്കാട് കയറംകോട് സഭാഗം അലൻ (24) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.
പാലക്കാട് : ദൈവസഭ കേരളാ റീജിയൺ പാലക്കാട് കയറംകോട് സഭയിൽ കൂടുന്ന അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിൻറെ മകൻ അലൻ (24) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അലന്റെ മാതാവ് വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം 8 മണിയോടുകൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അലനെ മാതാവ് വിജയം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിക്കുകയായിരുന്നു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.



- Advertisement -
Comments are closed, but trackbacks and pingbacks are open.