വർഗ്ഗീസ്സ് പോത്തനും , ജബോയി തോമസിനും യാത്രയയപ്പ് നൽകി.
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജബോയ് തോമസിനും കമ്മിറ്റി അംഗമായ വർഗ്ഗീസ് പോത്തനും ക്രൈസ്തവ എഴുത്തുപുര ബഹ്റിൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഐപിസി ബെഥേൽ ചർച്ചിൽ വെച്ച് നടന്ന മ്യൂസിക്കൽ ഈവെനിംഗ് പ്രോഗ്രാമിൽ വെച്ച് ഇരുവരുടെയും സ്തുതവഹമായ സേവനങ്ങൾക്കും ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ വളർച്ചക്കു നൽകിയ സംഭാവനകളെ മാനിച്ച് ഉപഹാരം നൽകി ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ് സാം സജി നേതൃത്വം നൽകി. ജീൻസ് മാത്യൂ, ജേപി വെണ്ണിക്കുളം, പാസ്റ്റർ. ജെയ്സൻ കുഴിവിളയിൽ, ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചപ്റ്റർ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.



- Advertisement -
Comments are closed, but trackbacks and pingbacks are open.