സാറാമ്മ സണ്ണി (63) അക്കരെ നാട്ടിൽ; സംസ്കാരം നാളെ.
കോട്ടയം: പുതുപ്പള്ളി വെട്ടത്ത്കവല കോമടത്ത് സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിത്യതയിൽ പ്രവേശിച്ചു.ന്യുമോണിയ ബാധിച്ച് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോഴാണ് ഇന്നലെ വൈകിട്ട് അന്ത്യം സംഭവിക്കുന്നത്.
യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് വുമൺസ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റായിരുന്നു. സുവിശേഷ പ്രഭാഷകയും സാമൂഹിക പ്രവർത്തനങ്ങളിൽ ഉത്സാഹിയുമായിരുന്നു പരേത.
കൊട്ടാരക്കര വാളകം പുലിപ്രയിൽ കുടുംബാംഗമാണ് സാറാമ്മ. ഇന്ന് വൈകിട്ട് നാല് മണി മുതൽ ഭൗതീക ശരീരം വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് പ്രാർത്ഥനയും നടക്കും.
നാളെ രാവിലെ 9 മണിക്ക് കാവാലച്ചിറ ഐ പി സി സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ സംസ്ക്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 12 മണിക്ക് സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ സംസ്ക്കരിക്കും.
മക്കൾ: ജിതിൻ കെ സണ്ണി, നിതിൻ കെ സണ്ണി.
മരുമക്കൾ: മീനു ജിതിൻ, റോസിൻ നിതിൻ.
കൊച്ചുമക്കൾ: രൂബേൻ, ഗസേക്ക, റോഷേൽ, സ്‌ക്കൈലി.


- Advertisement -
Comments are closed, but trackbacks and pingbacks are open.