വൈ എം സി എ പുനലൂർ സബ് റീജിയൻ സമ്മേളനം ശനിയാഴ്ച പനവേലി ബഥേൽ മാർത്തോമ്മാ പള്ളിയിൽ

കൊട്ടാരക്കര : വൈഎംസിഎ പുനലൂർ സബ് റീജിയൻ സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് തലച്ചിറ വൈഎംസിഎയുടെ ആതിഥേയത്വത്തിൽ പനവേലി ബഥേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്യും.മാർത്തോമ്മ സഭ വികാരി ജനറൽ വെരി. റവ.കെ.വൈ.ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തും.ചെയർമാൻ ഡോ.ഏബ്രഹാം മാത്യു പൊൻമേലിൽ അധ്യക്ഷത വഹിക്കും.

വികാരി റവ.രാജു തോമസ്,തലച്ചിറ വൈഎംസിഎ പ്രസിഡന്റ് പി.ഒ.ജോൺ, ജനറൽ കൺവീനർ ഷിബു.കെ.ജോർജ്, എക്യൂമെനിക്കൽ സെന്റർ ചെയർമാൻ എൽ.തങ്കച്ചൻ,വൈസ് ചെയർമാൻ ബിനു ജോൺ,വനിതാഫോറം കൺവീനർ ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിക്കും.സബ് റീജിയൻ ബൈബിൾ ക്വിസ് മത്സര ജേതാക്കൾക്കുള്ള സമ്മാനദാനം മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി സമ്മാനിക്കും.സബ് റീജിയനിലെ യൂണിറ്റ് വൈഎംസിഎ പ്രതിനിധികൾ ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എൻ.എ. ജോർജുകുട്ടി,സുബിൻ.ഡി. മാത്യു എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.