കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025 പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്‌സും ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ (ഐപിസി ബഹ്‌റൈൻ) റണ്ണറപ്പും ആയി

KE NEWS DESK

മനാമ: പി.വൈ.പി.എ ബഹ്‌റൈൻ റീജിയനും റോസ് വുഡ് കാർപെന്ററി & ട്രേഡിങ്ങ് സഹകരിച്ചു സംഘടിപ്പിച്ച കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെൻറ് 2025 പെനിയേൽ സ്‌ട്രൈക്കേഴ്‌സ് വിന്നേഴ്‌സും ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ റണ്ണറപ്പും ആയി. മാർച്ച് 30 ആം തീയതി വൈകിട്ടു മൂന്ന് മണിക്ക് സിഞ്ചിൽ ഉള്ള അൽ അഹല്ലി ഗ്രൗണ്ടിൽ വെച്ചു ആണ് മത്സരം നടത്തപ്പെട്ടത്. പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ പ്രസിഡന്റ് Pr സജി പി തോമസ് ഉത്‌ഘാടനം ചെയ്ത ടൂര്ണമെറ്റിൽ ബഹറിനിൽ ഉള്ള വിവിധ സഭ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അഭിഷേക് (ആർക്ക് ഏഞ്ചൽസ് ബഹ്‌റൈൻ ) ബെസ്ററ് ബൗളർ & പ്ലയെർ ഓഫ് ദി ടൂർണമെൻറ് എന്നി സ്ഥാനം കരസ്ഥമാക്കി അഖിൽ വര്ഗീസ് (പെനിയേൽ സ്‌ട്രൈക്കേഴ്‌സ്) ബെസ്ററ് ബാറ്റ്സ്മാൻ എന്ന സ്ഥാനം കരസ്ഥമാക്കി. Pr ജോസഫ് സാം, സന്തോഷ്‌ മംഗലശ്ശേരിൽ, ജബോയ് തോമസ്, ബിബിൻ മോദിയിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫി കൾ കൈമാറി പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ കമ്മിറ്റി മത്സരങ്ങൾക്ക് നേത്ര്ത്വം നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന പി.വൈ.പി.എ ബഹ്‌റൈൻ റീജിയൻ വൈസ് പ്രസിഡന്റ് & ഫൗണ്ടർ മെമ്പർ ആയിരുന്ന ജബോയ്

തോമസിന് ഉള്ള യാത്ര അയപ്പും ഈ അവസരത്തിൽ നടത്തുവാൻ ഇടയായി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.