പാസ്റ്റർ ഗ്ലാഡ്സൺ ജോൺ, സിസ്റ്റർ സൂസൻ ഗ്ലാഡ്സൺ യാത്രയയപ്പു നൽകി

വാർത്ത - ഷൈൻ നൈനാൻ, ദുബായ്.

ദുബായ്: ദുബായ് ദൈവസഭയുടെ (ചർച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ) നിന്നും സ്ഥലം മാറി പോകുന്ന സഭയുടെ ശുശ്രുഷകന് സഭയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. മാർച്ച്‌ മാസം 29/30 -നു ഹോളി ട്രിനിറ്റി ചർച് ഹാളിൽ വച്ച് കൂടിയ മീറ്റിംഗിൽ Dr. ബേബി ജോൺ അധ്യക്ഷത വഹിച്ചു. COG ദുബായ് സഭയുടെ വിവിധ പുത്രികസംഘടനകൾ സ്നേഹസൂചകമായി യാത്രയയപ്പും ഉപഹാരവും നൽകി. വിവിധ കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമെന്റോ നൽകുകയും ചെയ്തു.

സഭ അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും മറുപടി പ്രസംഗത്തിൽ പാസ്റ്റർ ഗ്ലാഡ്സൺ ജോൺ അറിയിച്ചു. ബ്രദർ ജോജി ബാബു നന്ദി പ്രകാശിപ്പിച്ചു. കൂടാതെ കഴിഞ്ഞ മുന്ന് വർഷതെ പ്രവാസ ജീവിതത്തിനുശേഷം കേരളത്തിലേക്ക് കടന്നുപോകുന്ന ദൈവ ദാസിനെയും കുടുംബ ത്തിനും ദുബായ് ദൈവ സഭ അംഗങ്ങൾ (COG Dubai Full Gospel) ഊഷ്മളമായ യാത്രയയപ്പ് ദുബായ് എയർപോർട്ടിൽ സെക്രട്ടറി ദീപു എബ്രഹാം നേതൃത്വത്തിൽ ഏപ്രിൽ 1ന് നൽകി.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.