ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരി ലഹരിക്കെതിരെ തെരുവ് നാടകം നടത്തി
റാന്നി : റാന്നി, ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്നിന്റെ സാമൂഹിക വിപത്തായ ലഹരിക്കെതിരെ തെരുവ് നാടകത്തിലൂടെ ബോധവൽക്കരണം നടത്തി.
നെടുംകണ്ടം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നടന്ന പരിപാടി ഫാദേഴ്സ് ഹൗസ് സീനിയർ പാസ്റ്റർ എൻ.സി ജോർജ് ഉദ് ഘടനം നിർവഹിച്ചു. പാസ്റ്റർമാരായ ലിജോ കുര്യാക്കോസ്, സാം ജോർജ്, പി വൈ തമ്പി തുടങ്ങിയവർ സംസാരിച്ചു. പാസ്റ്റർ പ്രിൻസ് മറ്റപ്പള്ളി നേതൃത്വം നൽകി.



- Advertisement -
Comments are closed, but trackbacks and pingbacks are open.