മാർത്തോമ്മാ സഭ അത്മായ നേതാവ് പി.ജെ. ഡേവിഡ് നിര്യാതനായി:സംസ്കാരം തിങ്കളാഴ്ച

കൊട്ടാരക്കര :മാർത്തോമ്മാ സഭയുടെ അത്മായ നേതാവും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ കൊട്ടാരക്കര പൂക്കോയിക്കൽ പി.ജെ.ഡേവിഡ് (91)നിര്യാതനായി.
31ന് തിങ്കളാഴ്ച രാവിലെ 8 മുതൽ ഭവനത്തിലും 10 മുതൽ കൊട്ടാരക്കര മാർത്തോമ്മാ വലിയ പള്ളിയിലും പൊതുദർശനം നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 1 .30ന് സംസ്കാരം നടക്കുന്നതുമാണ്.


പതിറ്റാണ്ടായി ‘തെക്കിന്റെ മാരാമൺ’ എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര മാർത്തോമ്മാ കൺവെൻഷൻ ജനറൽ കൺവീനറായും സൺഡേ സ്കൂൾ പ്രസ്ഥാനത്തിൻറെ ഭദ്രാസന സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൊട്ടാരക്കരയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം കൊട്ടാരക്കര വൈഎംസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.മാർത്തോമ്മാ വലിയ പള്ളിയുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
ഭാര്യ:കൊട്ടറ ആലുംമൂട്ടിൽ പാലേക്കുന്നിൽ കുടുംബാംഗം പരേതയായ അമ്മിണിക്കുട്ടി.
മക്കൾ:ഷാജി ജോസഫ് (റിട്ട:സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്),
റെജി മാത്യു (റിട്ട:ഡിവിഷണൽ മാനേജർ,യുണൈറ്റഡ് ഇൻഷുറൻസ്),
ഡോ.ഫെബി വർഗീസ് (ഡയറക്ടർ &സിഇഒ,സംസ്ഥാന നിർമ്മിതി കേന്ദ്രം),
ഷൈനി ജോൺസൺ
മരുമക്കൾ: സൂസൻ ജോൺസൺ (റിട്ട.അധ്യാപിക),
ജയ പീറ്റർ ( റിട്ട.ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ , ഡോ.മറിയാമ്മ ഫെബി (പ്രാഥമികാരോഗ്യ കേന്ദ്രം,വെളിയം)
ജോൺസൺ ഡാനിയേൽ (എനർജി മാനേജ്മെന്റ് സെന്റർ മേധാവി, തിരുവനന്തപുരം ).

       

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.