ഇവാ. ചാണ്ടപിള്ള ഫിലിപ്പിന്റെ മകൾ കെസിയ(38) അക്കരെ നാട്ടിൽ

കോട്ടയം : ബ്രദറൺ സഭാംഗവും പ്രഭാഷകനും സുവിശേഷകനുമായ ഇവാ. ചാണ്ടപ്പിള്ള ഫിലിപ്പിന്റെ മകൾ കെസിയ ചാണ്ടപ്പിള്ള (38) മാർച്ച്‌ 27 വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കെസിയ കഴിഞ്ഞ ചില നാളുകളായി ശാരീരികമായ പ്രയാസങ്ങളുടെ കടന്ന് പോവുകയായിരുന്നു. ചില വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റി വച്ചിരുന്നു എങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ശാരീരിക പ്രയാസങ്ങളെ തുടർന്ന് മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചക്ക് 12 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതിക ശരീരം മണർകാട് സെൻ്റ് മേരിസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭർത്താവ് യു എസിലാണ്. ഒരു സഹോദരനുണ്ട്.

സംസ്കാര ശുശ്രൂഷ പിന്നീട്.

       

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.