സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണവുമായി ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ.   

കോട്ടയം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്‌കൂൾ വിഭാഗം മാർച്ച് 27 മുതൽ സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണം ആരംഭിക്കും. ലഹരി ഉപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയിൽ Battle Against Drugs എന്ന തീം മുൻനിർത്തി വിവിധ പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.

രാവിലെ 8.30 ന് കോട്ടയം തിരുനക്കര ഗാന്ധി സ്‌കറിൽ നിന്നും ആരംഭിക്കുന്ന വാഹനറാലി ദൈവസഭാ അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫ് ഉത്ഘാടനം നിർവഹിക്കും ചാണ്ടി ഉമ്മൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. അസി. എക്സൈസ് കമ്മിഷണർ എസ്. ആനന്ദ് രാജ്, ഡോ, സുഷമ പി.കെ. പ്രൊഫ. ജോർജ് ചാക്കോ എന്നിവർ സന്ദേശം നല്‌കും.

എല്ലാ സൺഡേ സ്‌കൂൾ യൂണിറ്റുകളിലും ബോധവൽക്കരണ ക്ലാസുകൾ, പ്രതിജ്ഞ എന്നിവ നടക്കും സൺഡേ സ്‌കൂൾ ഡയറക്‌ടർ പാസ്റ്റർ കെ.കെ. ജോബ്‌സൺ സെക്രട്ടറി നെൽസൻ പീറ്റർ എന്നിവർ നേതൃത്വം നൽകും

       

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.