ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് – ഏകദിന കൺവൻഷൻ മാർച്ച് 29 ന്
ഖത്തർ : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന കൺവൻഷൻ മാർച്ച് 29 ശനിയാഴ്ച വൈകിട്ട് 7മണി മുതൽ ആംഗ്ലിക്കൻ സെന്ററിൽ കോരിന്തു ഹാളിൽ വെച്ച് നടത്തപ്പെടും.
പാസ്റ്റർ സന്തോഷ് തര്യൻ (Albany -USA) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്,ഖത്തർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ സാം തോമസ് (SFC- Qatar) ഈ ആത്മീയ സംഗമത്തിൻ്റെ അധ്യക്ഷത വഹിക്കും.
ഈ ഏകദിന കൺവൻഷനിലേക്ക് ഏവരെയും യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.