AJPS സംഘടിപ്പിച്ച മത സൗഹാർദ്ദ സദസ്സും ലഹരി വിമോചന കാമ്പയിനിലും ഷാർജയിൽ നടന്നു.
ഷാർജ : AJPS ആലപ്പുഴ ജില്ലാ പ്രവാസി സമൂഹം സംഘടിപ്പിച്ച മത സൗഹാർദ്ദ സദസ്സും ലഹരി വിമോചന കാമ്പയിനും മാർച്ച് 23 ഞായറാഴ്ച ഷാർജ മുബാറക് സെന്ററിൽ നടന്നു.ഉസ്താദ് യഹിയ സഖാഫി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡണ്ട് ശ്രീ ഇർഷാദ് സൈനുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ രാജേഷ് ഉത്തമൻ സ്വാഗതം ആശംസിച്ചു.സദസ്സ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത് പ്രശസ്ത ഇസ്ലാമിക് പ്രഭാഷകനും മതപണ്ഡിതനും, ഇസ്ലാമിക് സ്റ്റഡീസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹ്‌റ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ന്റെ മാനേജിങ് ഡയറക്ടറുമായ ഉസ്താദ് യഹിയ സഖാഫി ആയിരുന്നു. കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ പ്രകൃതി സുന്ദരത്വവും മത സൗഹാർദ്ദത്തിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നി പറഞ്ഞു.
പ്രസിദ്ധ സുവിശേഷ പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ഗ്ലാഡ്‌സൺ വർഗീസ് കരോട്ട് സദസ്സിന്റെ മുഖ്യ പ്രഭാഷകൻ ആയിരുന്നു.വ്യത്യസ്തവും ഹാസ്യാത്മകവുമായ അവതരണത്തിലൂടെ, ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവതലമുറയെയും കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെയും ഹൃദയസ്പർശിയായ വിധത്തിൽ അവതരിപ്പിച്ചു. യേശുക്രിസ്തുവിന്റെ ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച് സ്നേഹം, നീതി, സമാധാനം എന്ന മൂല്യങ്ങളുടെ ആഴം വിശദീകരിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം എല്ലാവരെയും ആകർഷിച്ചു. അദ്ദേഹം തന്റെ പ്രസംഗം ഒരു പ്രതിജ്ഞയോടെ സമാപിപ്പിച്ചു:
“സമാധാനം നമ്മുടെ പാതയാകട്ടെ, നീതി നമ്മുടെ കടമയാകട്ടെ, സ്നേഹം നമ്മുടെ ഭാഷയാകട്ടെ.”
പ്രവാസ സമൂഹം ഈ സന്ദേശം നിറകയ്യടികളോടെയാണ് സ്വീകരിച്ചത്, മത സൗഹാർദ്ദത്തിന്റെയും സഹോദരത്തിന്റെയും ഒരു ആസ്വാദനം സദസ്സിലുളവാക്കിയ യാഥാർത്ഥ്യബോധമുള്ള അവലോകനം തന്നെ ആയിരുന്നു പ്രഭാഷണം.മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ആലപി കെയർ കൺവീനർ ശ്രീ പത്മരാജ് നിർവഹിച്ചു. ട്രഷറർ ശ്രീ ശിവശങ്കർ നന്ദിപ്രസംഗം നടത്തി. സദസ്സിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.






- Advertisement -
Comments are closed, but trackbacks and pingbacks are open.