ഇഗ്നൈറ്റ് 2025 – മാർച്ച്‌ 29ന് ദുബായിൽ

ദുബായ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ CEM & സൺ‌ഡേ സ്കൂൾ സംഘടിപ്പിക്കുന്ന സ്പെഷ്യൽ മീറ്റിംഗ് ‘IGNITE 2025’ മാർച്ച്‌ 29 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ ദുബായ് മുഹൈസ്‌നയിൽ വച്ചു നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനും ഉണർവ്വ് പ്രസംഗകനുമായ പാസ്റ്റർ പ്രെയ്‌സ് കുമ്പനാട് (BPC, Bahrain) ഗാനങ്ങൾ ആലപിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

ചർച്ച് ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഈ അന്ത്യകാലത്ത് വിശ്വാസത്തിൽ നിലനിൽക്കുവാൻ പരിശുദ്ധാത്മാവിന്റെ നിറവ് അത്യന്താപേക്ഷിതമാണെന്ന വിഷയത്തെ ആസ്പദമാക്കി യുവതലമുറയെ പ്രബോധിപ്പിക്കുകയും പ്രത്യേകം കാത്തിരിപ്പുയോഗവും നടത്തപ്പെടുന്നതാണ്.

           

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.