ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) ഏകദിന കൺവെൻഷൻ
കുവൈറ്റ് സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) ഒരുക്കുന്ന ഏകദിന
കൺവെൻഷൻ 2025 മാർച്ച് 27 വ്യായാഴ്ച്ച വൈകിട്ട് 7 മണി മുതൽ 8.45 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ വച്ച് നടക്കും.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകൻ പാസ്റ്റർ സാജു ജോൺ മാത്യു ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു മാത്യു മീറ്റിംഗിന് നേതൃത്വം നൽകും, ചർച്ച് ക്വയർ ഗാന ശുശ്രൂഷ നയിക്കും. കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.






- Advertisement -
Comments are closed, but trackbacks and pingbacks are open.