ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം.

വാർത്ത : ഫിന്നി രാജു, ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ (എച്ച്.പി.എഫ്) വാർഷിക ജനറല്‍ ബോഡി മീറ്റിംഗ് മാര്‍ച്ച് 16-ന് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർചിൽ വെച്ച് നടന്നു. 2025-2026 കാലയളവിനുള്ള ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡിലെ സീനിയർ പാസ്റ്ററാണ്. HPF-യുടെ പ്രവർത്തനങ്ങളിൽ ഐക്യവും ആത്മീയ വളർച്ചയും ലക്ഷ്യമാക്കി അദ്ദേഹം നേതൃത്വം നൽകും. ഫെല്ലോഷിപ്പിന്റെ ആത്മീയ ദൗത്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം സജീവ പങ്ക് വഹിക്കും.

വൈസ്‌പ്രസിഡന്റായി പാസ്റ്റർ ബൈജു തോമസ് മാറനാഥ ഫുൾ ഗോസ്പൽ ചർച്ച് സീനിയർ പാസ്റ്ററാണ്. മുൻ വർഷങ്ങളിൽ ഫെല്ലോഷിപ്പിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. സെക്രട്ടറിയായി ഡോ. സാം ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐപിസി ഹെബ്രോൺ ഹ്യൂസ്റ്റൺ ചർച്ചിന്റെ ബോർഡ് അംഗമാണ്. ഇന്റർനാഷണൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി നേടിയ അദ്ദേഹം, ഇപ്പോൾ ന്യൂബർഗ് തിയോളജിക്കൽ സെമിനാരിയിൽ ക്രിസ്തീയ ആപോളജറ്റിക്സിൽ പി.എച്ച്.ഡി പഠനം തുടരുകയാണ്. ട്രഷററായി ജെയ്‌മോൻ തങ്കച്ചൻ തിരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റണിലെ സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലെ അംഗമായ അദ്ദേഹം, വിവിധ ക്രിസ്ത്യൻ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിയാണ്. സോങ്ങ് കോർഡിനേറ്ററായി ഡാൻ ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ അംഗമാണ്. HPF ക്വയറിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

മിഷൻ ആൻഡ് ചാരിറ്റി കോർഡിനേറ്ററായി ജോൺ മാത്യു പുനലൂർ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാണ്.മീഡിയ കോർഡിനേറ്ററായി ഫിന്നി രാജു തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്യൻ മീഡിയയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളും ഉൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിൽ സജീവ സാന്നിധ്യമായ, HPF-ന്റെ മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള 16 സഭകളുടെ ഐക്യ കൂട്ടായ്മയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (എച്ച്.പി.എഫ്). ഏകദിന ആത്മീയ സമ്മേളനങ്ങൾ, സെമിനാറുകൾ, വാർഷിക കൺവൻഷനുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഈ ഫെല്ലോഷിപ്പ് നടത്തിവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.