ലീഡർഷിപ്പ് കോൺഫറൻസ് 2025 ന് അനുഗ്രഹീത സമാപ്തി.

ഷാർജാ: മിഡിൽ ഈസ്റ്റ് റീജിയണിലെ ചർച്ച് ഓഫ് ഗോഡ് ഗൾഫ് രാജ്യങ്ങളുടെ ലീഡർഷിപ്പ് കോൺഫറൻസ്, 2025 മാർച്ച് 15-ന് അനുഗ്രഹീത മായി സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ഈ സമ്മേളനത്തിന് റീജിയണൽ സൂപ്രണ്ട് ഡോ. സുശിൽ മാത്യു നേതൃത്വo കൊടുത്തു . ഗൾഫ് റീജിയണിലെ നിരവധി ദൈവദാസൻമാരെയും പ്രതിനിധികളെയും ഒന്നിച്ചുകൂട്ടി, അവരെ ഫലപ്രദമായ സേവനത്തിനായി സജ്ജരാക്കുകയും ചെയുന്നതിൽ കോൺഫറൻസ് വൻ വിജയമായിരുന്നു .

ഡോ. സുശിൽ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു, ഇന്നത്തെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ദാർശനിക നേതൃത്വത്തിന്റെയും, ആത്മീയ വളർച്ചയുടെയും പ്രാധാന്യം എടുത്തു പറയുകയുണ്ടായി . ഫീൽഡ് ഡയറക്ടർ ഡോ. സ്റ്റീഫൻ ഡാർനെൽ റീജിയണൽ നേതൃത്വത്തിന് തന്റെ ഹൃദ്യമായ ആശംസകൾ അറിയിക്കുകയും , ഈ റീജിയനിലെ പ്രവർത്തനങ്ങൾ ഉത്തരോത്തരം തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ബിഷപ്പ് ജോൺ മോർഗൻ, ഡോ. ഫ്രെഡ് ഗാർമൻ, മൈക്ക് ഫോർബിസ്, സാൻഡി ഫോർബിസ് എന്നിവർ വിവിധ സെഷനുകൾ നയിച്ചുകൊണ്ട് നേതൃത്വത്തിന്റെ 10 അവശ്യ മൂല്യങ്ങളെ തെളിയിക്കുന്ന ചിന്തകൾ പങ്കുവച്ചു. ഈ ക്ലാസുകൾ പങ്കെടുത്തവരുടെ നേതൃത്വ വീക്ഷണ ഗതികളെ പൂർണ്ണമായും മാറ്റിമറിക്കുകയും, പ്രായോഗിക ജീവിതത്തെ സ്വാധീനിക്കുകയും ചെയ്തു.

ബഹറിൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, UAE, എന്നിവ ഉൾപ്പെടുന്ന ഗൾഫ് റീജിയണിലെ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വ നിരയിൽ പ്രവർത്തിക്കുന്ന ദൈവദാസൻമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. പങ്കെടുത്തവർ സെഷനുകളിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചു.

ഹോസ്റ്റ് ഓവർസീയറും, റീജിയണൽ കോർഡിനേറ്ററുമായ ഡോ. കെ. ഒ. മാത്യുന്റെ നേതൃത്വത്തിൽ , ചർച്ച് ഓഫ് ഗോഡ് UAE യുടെ നേതൃത്വം സമ്മേളനത്തിന്റെ എല്ലാ ക്രമീകരണങ്ങളും ചെയ്തു. ചർച്ച് ഓഫ് ഗോഡ് ഗൾഫ് കൺട്രീസ് റീജിയൻ അതിന്റെ അംഗങ്ങളെ സജ്ജരാക്കി നിർത്തി സമൂഹത്തിൽ ഒരു സ്വാധീനം ഉണ്ടാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഈ ലീഡർഷിപ്പ് കോൺഫറൻസ്- 2025,സാമൂഹിക പ്രവർത്തനം, ആത്മീയ വളർച്ച, ദാർശനിക നേതൃത്വം എന്നിവയ്ക്ക് ഒരു പുതിയ മാനം തന്നെ സ്ഥാപിക്കുന്നതിന് ഉപയുക്തമായി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.