ഐ. പി. സി കുടുംബ സംഗമം. ഡാളസ്സിൽ പ്രമോഷണല്‍ യോഗത്തിൽ സുവിശേഷകൻ ഷിബിൻ സാമുവൽ മുഖ്യ പ്രഭാഷണം നടത്തും

വാര്‍ത്ത: നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഐ. പി. സി. സഭകളുടെ 20- മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ഡാളസ്സിൽ നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗം മാർച്ച് 23 ഞായറാഴ്ച വൈകിട്ട് 6 ന് ഡാളസ് ഐ.പി.സി ഹെബ്രോൻ സഭയിൽ വെച്ച് നടത്തപ്പെടും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പി.വൈ. പി. എ സംസ്ഥാന അധ്യക്ഷൻ ഇവാഞ്ചലിസ്റ്റ്‌ ഷിബിൻ സാമുവേൽ (കേരളം) സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. അനുഗ്രഹീത ഗായകർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയവർ കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികൾ വിശദീകരിക്കും. സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോൺഫറൻസിന്റെ ദേശീയ പ്രതിനിധി ബ്രദർ ജോൺസ് ഉമ്മൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫ്രന്‍സ് അഭ്യുദയ കാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിൽ വെച്ചാണ് നടത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ നിരക്കില്‍ ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി മാർച്ച് 31. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫ്രന്‍സ് വെബ്‌സൈറ്റ് (www.ipcfamilyconference.org) വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.

 

 

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.