പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ പി എ) പുതിയ ഭരണസമിതി നിലവിൽ വന്നു.

മസ്കറ്റ് : മധ്യപൂർവേഷ്യയിലെ വലിയ പെന്തക്കോസ്ത് പ്രസ്ഥാനമായ പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ പി എ) സഭയ്ക്ക് പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 14 വെള്ളിയാഴ്ച കൂടിയ ജനറൽബോഡിയിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച ശേഷമാണ് 2025 – 26 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടന്നത്.

പാസ്റ്റർ എ വൈ തോമസ് പ്രസിഡന്റായുള്ള 11 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്. സാം ജോൺസൺ (സെക്രട്ടറി), വിൽസൺ വി വി (ട്രഷറർ), മോൻസി മാമൻ (ജോയിന്റ് സെക്രട്ടറി), ബ്ലസൺ വർഗീസ് (ജോയിന്റ് ട്രഷറർ), തോമസ് ഫിലിപ്പ്, ജോമോൻ മാത്യു, സാം ഫിലിപ്പ്, അലക്സാണ്ടർ വർഗീസ്, ഏബൽ ജോർജ്, ജസ്റ്റിൻ തോമസ് (കൗൺസിൽ അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. റോണി തോമസ്, ജീസൻ ജേക്കബ് ജോർജ് എന്നിവർ ഓഡിറ്റേഴ്സ് ആണ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.