സീനിയർ സിസ്റ്റേഴ്‌സ് മെമ്മറി വേഴ്സസ് ടെസ്റ്റിൽ 5 മിനിറ്റിൽ 116 വാക്യവുമായി സിസ്റ്റർ ഷീജ സുനിൽ.

ഡൽഹി: ഐപിസി ഡൽഹി സ്‌റ്റേറ്റ് വുമൺ ഫെലോഷിപ്പ് മെമ്മറി വേഴ്സസ് പരിശോധനയിൽ 5 മിനിറ്റിൽ 116 വാക്യം പറഞ്ഞു സിസ്റ്റർ ഷീജ സുനിൽ ഒന്നാമതെത്തി. ഐപിസി ദിൽഷാഡ് ഗാർഡൻ സഭാഗമാണ് സിസ്റ്റർ ഷീജ സുനിൽ .

ഐപിസി ഡൽഹി സ്‌റ്റേറ്റ് വുമൺ ഫെലോഷിപ്പ് ഫെബ്രുവരി 8ന് നടന്ന സൂപ്പർ സീനിയർ സിസ്റ്റേഴ്‌സ് ടാലന്റ് ടെസ്റ്റിൽ ഐപിസി ഡൽഹി സംസ്ഥാന സെക്രട്ടറി പാസ്റ്റർ. സാം ജോർജ് അധ്യക്ഷത വഹിച്ചു. ലോക്കൻ തലത്തിലും ഡിസ്ട്രിറ്റ് തലത്തിലും ഒന്നും രണ്ടും സ്ഥാനം നേടിവന്നവർക്കുള്ള മെമ്മറി വേഴ്സസ് പരിശോധനയാണ് സംസ്ഥാന തലത്തിൽ നടന്നത് . ഹിന്ദി, മലയാളം ഭാഷകൾക്കായി പ്രത്യേകം ടെസ്റ്റുകൾ നടത്തപ്പെട്ടു. മലയാളത്തിൽ നടന്ന ടെസ്റ്റിൽ ഒന്നാം സമ്മാനം: . ഷീജ സുനിൽ, ഐപിസി ദിൽഷാദ് ഗാർഡൻ, ഈസ്റ്റ് . രണ്ടാം സമ്മാനം: ജോളി റെജി, ഐപിസി മയൂർ വിഹാർ ഫേസ് II, ഈസ്റ്റ് ഡിസ്ട്രിക്റ്റ് : നിനു കോശി, ഐപിസി ഗ്രീൻപാർക്ക്, സൗത്ത് ഡിസ്ട്രിക്റ്റ്
മൂന്നാം സമ്മാനം:.ഷിബി സാജു, ഐപിസി ഗ്രീൻപാർക്ക്, സൗത്ത് ഡിസ്ട്രിക്റ്റ് എന്നിവർ നേടിയപ്പോൾ ഹിന്ദി ഭാഷയിൽ
ഒന്നാം സമ്മാനം: ബിമലേഷ്, ഐപിസി ഹർഷ് വിഹാർ, ഈസ്റ്റ് ഡിസ്ട്രിക്റ്റ്.

രണ്ടാം സമ്മാനം: മോളി മാത്യു, ഐപിസി രോഹിണി സെക്ടർ-17, വെസ്റ്റ് ജില്ല
മൂന്നാം സമ്മാനം: സരോജ്, ഐപിസി ബെഥെസ്ദ നാച്ചോളി, ഫരീദാബാദ്, ഗ്രേറ്റർ നോയിഡ ജില്ല എന്നിവർ നേടി. ഐപിസി ഡൽഹി സംസ്ഥാനത്തിന്റെ വനിതാ വിഭാഗമായി പ്രവർത്തിക്കുന്ന ഐപിസി ഡൽഹി സ്‌റ്റേറ്റ് വുമൺ ഫെലോഷിപ്പ് ആദ്യമായിട്ടാണ് സീനിയർ സിസ്റ്റേഴ്‌സിനു വേണ്ടി മെമ്മറി വേഴ്സസ് ടെസ്‌റ്റ് സംഘടിപ്പിക്കുന്നത് എന്ന് ഐപിസി ഡൽഹി സ്‌റ്റേറ്റ് വുമൺ ഫെലോഷിപ്പ് സെക്രട്ടറി ലീലാമ്മ ജോൺ അഭിപ്രായപ്പെട്ടു, സ്റ്റേറ്റ് വുമൺ ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് സുനി സാം സദസിനെ അഭിസംബോധനചെയ്യുതു സംസാരിച്ചു, സ്റ്റേറ്റ് വുമൺ ഫെലോഷിപ്പ് ട്രഷറാർ അനിതാ കോശി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഫെബി കെ ബേബി നന്ദിയും ആശംസിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.