കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൺ സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ
ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിക്കുന്നു.
മയക്കുമരുന്ന് മാഫിയകളുടെ ഇഷ്ടതാവളമായി മാറിക്കഴിഞ്ഞ, രാജ്യത്തിലെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന മൂന്നാമത്തെ നഗരം സ്ഥിതി ചെയ്യുന്ന മധ്യ കേരളത്തിൽ നിന്നും യുവത്വത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പോരാട്ടതിനൊരുങ്ങുകയാണ് സൺഡേസ്കൂൾ ഡിപ്പാർട്മെന്റ്
ഈ മഹത്തായ ദൗത്യം ഏറ്റെടുത്തുകൊണ്ട് “BATTLE AGAINST DRUG’S ” എന്ന തീം മുൻനിർത്തി സംസ്ഥാന തലത്തിൽ ബോധവൽകരണ ക്ലാസുകൾ, തെരുവുനാടകങ്ങൾ
പാവനാടകം,
സ്കൂൾ /കോളേജ് ക്യാമ്പസുകൾ കേന്ദ്രികരിച്ചു ബോധവൽകരണം,
സൺഡേ സ്കൂൾ യൂണിറ്റുകൾ വഴി ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കൽ,
ലഘുലേഖ വിതരണം,
സോഷ്യൽ മീഡിയ ക്യാമ്പയിൻ
തുടങ്ങിയ പ്രവർത്തങ്ങൾ നടക്കും. യുവത്വത്തിനായി ഉണരാം
പോരാടാം നല്ല നാളേയ്ക്കായ്.
Comments are closed, but trackbacks and pingbacks are open.