യു.പി.ഡബ്ല്യു.എഫ് വനിതാദിനാഘോഷവും ലേഡീസ് സെമിനാറും നടന്നു
എടത്വാ: യു.പി.ഡബ്ല്യു.എഫ് എടത്വയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം മാർച്ച് 8 ന് എടത്വാ വൈഎംസിഎ ഹാളിൽ വച്ച് രാവിലെ 10:30 ന് നടന്നു. സിസ്റ്റർ അനി ജോസഫ് പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗിൽ കുമാരി അലീനാ. എ ഗാനം ആലപിച്ചു. സിസ്റ്റർ ഫേബാ ജസ്റ്റിൻ കടന്നുവന്നവർക്ക് സ്വാഗതം ആശംസിച്ചു. സിസ്റ്റർ ജെസ്സി ബോസ് അധ്യക്ഷ പ്രസംഗം നടത്തി. ശ്രീമതി ആൻസി ബിജോയി (എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) ഉദ്ഘാടനം നിർവഹിച്ചു.
ശ്രീമതി ജയിൻ മാത്യു (ടൗൺ വാർഡ് മെമ്പർ എടത്വാ ഗ്രാമപഞ്ചായത്ത് ) ലഘു സന്ദേശം നൽകി. തുടർന്ന് ശ്രീമതി ഇന്ദു വി.ആർ ന് (ST. Alosysius College Edathua, NSS PROGRAMME OFFICER) ആദരവ് നൽകി. ഡോ. സുമ ആൻ നൈനാൻ, ബ്രദർ ജിൻസൺ ഫിലിപ്പോസ് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ഇന്ദു വി. ആർ മറുപടി പ്രസംഗം നൽകി. തുടർന്ന് S. S.L.C പരീക്ഷക്ക് ഫുൾ A+ നേടിയ കുമാരി അയന മരിയം മനോജിന് മോമന്റം നൽകി ആദരിച്ചു. സിസ്റ്റർ രാജി ജിസ്‌മോൻ കൃതജ്ഞത രേഖപ്പെടുത്തി. ഡോ സുമ ആൻ നൈനാൻ (Consultant Gynaecologist TMM HOSPITAL, Thiruvalla) സെമിനാറിന് നേതൃത്വം നൽകി. സിസ്റ്റർ അനു റെജിയുടെ പ്രാർത്ഥയോട് യോഗം സമാപിച്ചു.
Comments are closed, but trackbacks and pingbacks are open.