“നിത്യഗാനത്തിന്റെ വേരുകൾ” – ക്രിസ്തീയ സംഗീതസായാഹ്നം ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിൽ

ദോഹ: മലായാളി ക്രിസ്തീയ സംഗീത ലോകത്ത് അനശ്വരഗാനങ്ങളിലൂടെ ശ്രദ്ധേയനായ പാസ്റ്റർ അനീഷ് കാവാലം ദോഹയിൽ സംഗീത സായാഹ്നത്തിന് നേതൃത്വം നൽകുന്നു. മാർച്ച് 22, ശനിയാഴ്ച വൈകുന്നേരം 6:30ന് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിൽ ഈ ഗാനസന്ധ്യ സംഘടിപ്പിച്ചിരിക്കുന്നതാണ്. “നിത്യഗാനത്തിന്റെ വേരുകൾ” എന്ന തലക്കെട്ടിൽ പുരാതന മലയാള ക്രിസ്തീയ ഗാനങ്ങളുടെ ആത്മീയ വിശേഷതയും അതിന്റെ ചരിത്രപ്രാധാന്യവും പങ്കുവെയ്ക്കുന്നതിന് അവസരമൊരുക്കുന്ന ഈ സംഗമത്തിൽ ബ്ര. ജയ്സൺ, ബ്ര. പ്രസാദ് വെണ്ണിക്കുളം എന്നിവരും പങ്കെടുക്കും. ആത്മീയ സംഗീതത്തിന്റെയും ആരാധനാഗാനങ്ങളുടെയും മഹത്വം ഓർമ്മിപ്പിക്കാൻ തയ്യാറാകുന്ന ഈ പരിപാടിയിൽ ഏവർക്കും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.