Mimetai 2K25 ഏപ്രിൽ 16, 17 ന് പുനലൂർ കരവാളൂരിൽ.
പുനലൂർ: പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന നിരാശ, പഠനത്തിൽ താൽപര്യമില്ലായ്മ, അമിത സോഷ്യൽ മീഡിയ ഉപയോഗം, അത് നിമിത്തം ഉണ്ടാകുന്ന മാനസീക ശാരീരിക വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യ, ലഹരിയുടെ ഉപയോഗം എന്നിവയക്കെതിരെ ശക്തമായ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയും നമ്മുടെ തലമുറയെ തകർക്കാൻ ശ്രമിക്കുകയും അവർ അറിയാതെ ചതി കുഴിയിൽ വീണു കൊണ്ടിരിക്കുന്ന ഈ കാലത്ത് അവരെ ഉദ്ധരിച്ച് ക്രിസ്തുവിന്റെ ഫോളോവേഴ്സ് ആക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല ഈ മധ്യ വേനൽ അവധികാലത്ത് Mimetai 2K25 എന്ന പേരിൽ 2025 ഏപ്രിൽ 16, 17 ബുധൻ, വ്യാഴം ദിവസങ്ങളിൽ പുനലൂർ കരവാളൂർ ഓക്സ്ഫോഡ് സെൻട്രൽ സ്കൂൾ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
ഈ അസുലഭ സന്ദർഭം പാഴാക്കാതെ നിങ്ങളുടെ കുഞ്ഞുങ്ങളെ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ. അധ്യാപകർക്കും രക്ഷിതക്കൾക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കുന്നതാണ്.സീറ്റുകൾ പരിമിതമാകയാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ക്യാമ്പിന്റെ സുഗമായ നടത്തിപ്പിനായി മേഖല സൺഡേ സ്കൂൾസ് എക്സിക്യൂട്ടീവും കമ്മിറ്റിയംഗങ്ങളും കൂടാതെ പുനലൂർ സെന്റർ ഭാരവാഹികളും വിവിധ സെന്ററുകളിലെ ഭാരവാഹികൾ ഉൾപ്പെടെ വിശാലമായ കമ്മിറ്റിയും പ്രവർത്തിച്ച് വരുന്നു.
Comments are closed, but trackbacks and pingbacks are open.