വൈഎംസിഎ മേഖല ദ്വിദിന ലഹരി വിരുദ്ധ സന്ദേശ യാത്ര -ജനബോധൻ ആരംഭിച്ചു

അഞ്ചൽ:വൈഎംസിഎ പുനലൂർ
സബ് റീജിയൻ ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി മേഖല ദ്വിദിന ലഹരി വിരുദ്ധ -സ്നേഹ സന്ദേശയാത്ര ജന ബോധന് കുളത്തൂപ്പുഴ വൈഎംസിഎയിൽ തുടക്കമായി.

News Middle Advt Banner


വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ജാഥാ ക്യാപ്റ്റൻ സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യുവിന് വൈഎംസിഎ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജോണി അധ്യക്ഷത വഹിച്ചു.റീജിയണൽ സെക്രട്ടറി ഡേവിഡ് ശാമുവേൽ,മുൻ സബ് റീജിയൻ ചെയർമാൻമാരായ കെ. ബാബുക്കുട്ടി, ജോർജ് വർഗീസ്,
സി.പി.ശാമുവേൽ,കെ.കെ. അലക്സാണ്ടർ,
ജനറൽ കൺവീനർ ഷിബു.കെ.ജോർജ്, വൈസ് ചെയർമാൻ ബിനു.കെ.ജോൺ,പി.ഒ.ജോൺ, ലീലാമ്മ ജോർജ്, എം.പി.ഫിലിപ്പ്
എന്നിവർ പ്രസംഗിച്ചു.
ചണ്ണപ്പേട്ട,മണ്ണൂർ,
തലവൂർ ,അഞ്ചൽ,കരവാളൂർ,പുനലൂർ ,പത്തനാപുരം,പട്ടാഴി,പട്ടാഴി വടക്കേക്കര, കലയപുരം,ഇളമ്പൽ വൈഎംസിഎ യൂണിറ്റുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
നാളെ (ഞായർ) 3ന് ആയൂർ വൈഎംസിഎയിൽ ആരംഭിക്കുന്ന സന്ദേശ യാത്രയും ലഹരി വിരുദ്ധ സദസും മാധ്യമ പ്രവർത്തകൻ സാജൻ വേളൂർ ഉദ്ഘാടനം ചെയ്യും.
വാളകം,തലച്ചിറ,ചെങ്ങമനാട് ,കരിക്കം യൂണിറ്റുകളിലെ സന്ദർശനത്തിനുശേഷം
വൈകിട്ട് 5.45ന് കൊട്ടാരക്കര വൈഎംസിഎ യിൽ
നടക്കുന്ന സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ അഡ്വ.ഉണ്ണികൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading