വൈഎംസിഎ ലഹരി വിരുദ്ധ സന്ദേശ യാത്ര -ജനബോധൻ നാളെയും മറ്റൊന്നളും

കുളത്തുപ്പുഴ : വൈഎംസിഎ പുനലൂർ സബ് റീജിയൻ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി യൂണിറ്റ് വൈഎംസിഎകളിൽ രൂപീകരിക്കുന്ന ജനകീയ കവചം – ജാഗ്രത സമിതി രൂപീകരണം ലക്ഷ്യമാക്കി ദ്വിദിന ലഹരി വിരുദ്ധ -സ്നേഹ സന്ദേശയാത്രയും യൂണിറ്റ് സന്ദർശനവും -ജനബോധൻ നാളെയും മറ്റന്നാളുമായി നടക്കും.

നാളെ (15/3) രാവിലെ 8.30ന് കുളത്തൂപ്പുഴ വൈഎംസിഎയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി ഉദ്ഘാടനം ചെയ്യും.
9ന് ചണ്ണപ്പേട്ട,മണ്ണൂർ വൈഎംസിഎകളുടെ നേതൃത്വത്തിൽ ചണ്ണപ്പേട്ട ജംഗ്ഷനിൽ ലഹരിവിരുദ്ധ സദസ്സ് നടക്കും. 2.30 ന് തലവൂർ വൈഎംസിഎ യുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ
മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. അഞ്ചൽ,കരവാളൂർ,പുനലൂർ, പത്തനാപുരം,പട്ടാഴി,പട്ടാഴി വടക്കേക്കര, കലയപുരം വൈഎംസിഎ കളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.ഒന്നാം ദിന പരിപാടികൾ. 5 ന് ഇളമ്പൽ വൈഎംസിഎയിൽ സമാപിക്കും.റീജണൽ സെക്രട്ടറി ഡേവിഡ് ശാമുവേൽ ഉദ്ഘാടനം ചെയ്യും.
ഞായർ 3ന് ആയൂർ വൈഎംസിഎയിൽ നിന്നാരംഭിക്കുന്ന സന്ദേശ യാത്ര മാധ്യമ പ്രവർത്തകൻ സാജൻ വേളൂർ ഉദ്ഘാടനം ചെയ്യും.
വാളകം,തലച്ചിറ,ചെങ്ങമനാട് ,കരിക്കം യൂണിറ്റുകളിലെ സന്ദർശനത്തിനുശേഷം വൈകിട്ട് 5.45ന് കൊട്ടാരക്കര വൈഎംസിഎ യിൽ
നടക്കുന്ന സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ അഡ്വ.ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്യും.

സബ് റീജിയനിലെ 20 യൂണിറ്റ് വൈഎംസിഎ കളുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനമായി മേഖലയിലെ
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ,മത നേതാക്കന്മാർ, പൊതുപ്രവർത്തകർ, നിയമപാലകർ,യുവജന ക്ലബ് തുടങ്ങിയവയുടെ
പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ ജനകീയ സദസ്സ് സ്ഥിരം ജാഗ്രത സമിതികൾ – ലഹരിക്കെതിര ജനകീയ കവചം രൂപീകരിച്ചു ലഹരി വിരുദ്ധ ക്യാമ്പയിനുകളിൽ പങ്കാളികളാകുമെന്ന് സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു,ജനറൽ കൺവീനർ ഷിബു.കെ.ജോർജ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.