കുളക്കട സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി പ്രതിഷ്ഠ നാളെ.
കുളക്കട :പുതുക്കി പണികഴിപ്പിച്ച കുളക്കട സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദേവാലയത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ നാളെ രാവിലെ 9ന് നടക്കുമെന്ന് ഇടവക വികാരി റവ.കെ.സജി മാത്യു, ഭാരവാഹികളായ വി.എം.തോമസ്, ഡി.പൊടിയൻ, ജോൺസൺ മത്തായി എന്നിവർ അറിയിച്ചു. പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിക്കും.സൗത്ത് കേരള ഡയോസിഷൻ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ,ബിഷപ്പ് ഡോ.ടി.സി.ചെറിയാൻ എന്നിവർ സഹകാർമ്മികരായിരിക്കും.
സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്,സഭ വൈദിക ട്രസ്റ്റി റവ.പി.ടി.മാത്യു,സുവിശേഷ പ്രവർത്തന ബോർഡ് അസി.സെക്രട്ടറി റവ. ജോർജ് ജോസഫ് ,സൗത്ത് കേരള ഡയോസിഷൻ സെക്രട്ടറി റവ.കെ എസ്. ജെയിംസ്,കടമ്പനാട് സെൻ്റർ പ്രസിഡന്റ് റവ.ഡോ.ജോൺ മാത്യു, റവ.ബിജു തോമസ്, റവ.ടോണി തോമസ്, റവ.ബിൻസൻ തോമസ്, റവ.ജോബിൻ ജോസ്, സേവിനി മേരിക്കുട്ടി ഡാനിയേൽ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. കുളക്കട സെന്റ് തോമസ് മാർത്തോമാ ചർച്ച വികാരി റവ.എം.ഇ.ഷാജി, ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.മാത്യു.ടി.ജോൺ, സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ.ക്ലിം പരുക്കൂർ ,സെന്റ് പോൾസ്സി എസ്ഐ ചർച്ച് വികാരി റവ.ഡിക്കൻ ദേവപ്രസാദ്,കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ,ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു കുളക്കട ,പൊതുപ്രവർത്തകരായ കുളക്കട രാജു,ബിനു ജോർജ്,എൽ. വർഗീസ്,ഇടവക വൈസ് പ്രസിഡന്റ് എം.കെ. ഡാനിയേൽ എന്നിവർ ആശംസകൾ അറിയിക്കും.
Comments are closed, but trackbacks and pingbacks are open.