ക്രിസ്തുമത പ്രഭാഷണം റദ്ദാക്കി മദ്രാസ് സർവകലാശാല
ചെന്നൈ :സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ക്രിസ്തു മതത്തെക്കുറിച്ച് മദ്രാസ് സർവ കലാശാല നടത്താനിരുന്ന പ്രഭാഷണ പരിപാടി റദ്ദാക്കി. സർവകലാശാലയിലെ ചരിത്ര, പുരാവസ്തു വകുപ്പിന്റെറെ ആഭിമുഖ്യത്തിൽ സുബ്രഹ്മണ്യ അയ്യർ എൻഡോവ്മെൻ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് 14-ന് പ്രഭാഷണം നടത്താനിരുന്നത്. പ്രതിഷേധം ശക്തമായപ്പോൾ ‘ഭരണപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി അധികൃതർ പരിപാടി റദ്ദാക്കി അറിയിപ്പ് പുറത്തുവിടുകയായിരുന്നു.
‘ഇന്ത്യയിൽ ക്രിസ്തുമതത്തിന്റെ ആവശ്യകത എന്താണ്’ എന്നതായിരുന്നു പ്രഭാഷണ വിഷയം. വകുപ്പ് മേധാവി ഡോ. ജെ. സൗന്ദരരാ ജൻ പുറത്തിറക്കിയ ക്ഷണക്കത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായി. സമൂഹത്തിൻ്റെ വിവിധ തുറകളിൽനിന്ന് നിശിത വിമർശനം ഉയർന്നു. അക്കാദമിക് തലങ്ങളിലേക്ക് മതപരമായ വിഷയങ്ങൾ പടരുകയാണെന്നും ഇത്തരം പ്രക്ഷുബ്ധവിഷയങ്ങൾ വിദ്യാ ഭ്യാസസ്ഥാപനങ്ങളിൽ വിപത്തു
ക്കളുണ്ടാക്കുമെന്നും ആക്ഷേപങ്ങൾ ഉയർന്നു.
ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യ ഇതിനെ മൗലികവാദമെന്നും മതഭ്രാന്തെന്നും വിമർശിച്ചു രംഗത്തെത്തിയതും പ്രതിഷേധത്തിന് ആക്കംകൂട്ടി. തുടർന്ന് പ്രഭാഷണ പരിപാടി റദ്ദാക്കാൻ സർവകലാശാല രജിസ്ട്രാർ എസ്. എഴുമലൈ ഉത്ത രവിടുകയായിരുന്നു.
Comments are closed, but trackbacks and pingbacks are open.