ഐപിസി ഹെബ്രോൻ പിജി ഏഴാമത് ബാച്ച് (2001) – പൂർവ്വ വിദ്യാർഥി സംഗമം
ബിനോജ് ഊന്നുകൽ
പബ്ലിസിറ്റി കൺവീനർ
ചങ്ങനാശ്ശേരി : കുമ്പനാട്
ഐപിസി ഹെബ്രോൻ പി ജിയുടെ ഏഴാമത് ബാച്ചിന്റെ മൂന്നാമത് ആത്മീയ കൂട്ടായ്മ
തിങ്കളാഴ്ച പകൽ മാമൂട്, കണിച്ചുകുളം ഐപിസി ഹോരേബ് സഭയിൽ വെച്ച് പാസ്റ്റർ ജെസ്സി മോൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി പാസ്റ്റർ ജിനു ജോൺ ചെന്നൈ പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ കെ. എൻ യേശുദാസ് സങ്കീർത്തനം വായിക്കുകയും പാസ്റ്റർ ബിനോജ് ഊന്നുകൽ സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.

പാസ്റ്റർ റിജോ തോമസ് കഴിഞ്ഞ മീറ്റിങ്ങിന്റെ റിപ്പോർട്ട് വായിക്കുകയും ദൈവദാസന്മാർ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാസ്റ്റർ സാം.പി ഈശോ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.
പാസ്റ്റർ രാജൻ കെ, പാസ്റ്റർ എം സി തോമസ് തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റർ എബ്രഹാം ജോൺ കൃതജ്ഞത രേഖപ്പെടുത്തി .
ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി 25 ൽ പരം ദൈവദാസന്മാർ പങ്കെടുത്തു. പാസ്റ്റർ ടി. എം മാത്യു പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞ് യോഗം പര്യവസാനിച്ചു.
പാസ്റ്റർ ജോൺസൺ ഫിലിപ്പിന്റെ നേതൃത്വത്തിൽ 16 അംഗ എക്സിക്യൂട്ടീവ് , കമ്മറ്റി പ്രവർത്തിച്ചുവരുന്നു .


- Advertisement -

Comments are closed.