രാജസ്ഥാനിൽ ചർച്ച് അമ്പലമാക്കി എന്ന ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്.

രാജസ്ഥാനിലെ ബാൻസ്ബാരാ ജില്ലയിൽ ഗാംഗഡ്തലായി താലൂക്കിൽ സോഡല ദുദാ എന്ന ഗ്രാമത്തിൽ ശാലോം മിഷൻ്റെ ഒരു ചർച്ച് കഴിഞ്ഞ രണ്ടര വർഷമായി പ്രാവർത്തിച്ചു വരികയായിരുന്നു. പാസ്റ്റർ മുകേഷ് കുമാർ ദാമോർ എന്ന വ്യക്തിയായിരുന്നു അവിടുത്തെ പാസ്റ്റർ. ഈ ചർച്ച് ഇരുന്നത് അവിടത്തെ മൂപ്പനായിരുന്ന ആയിരുന്ന ഗൗതം ഗരാസിയ എന്ന വ്യക്തിയുടെ സ്ഥലത്തായിരുന്നു. എന്നാൽ പാസ്റ്റർ മുകേഷും ഗൗതമും ആയിട്ടുള്ള ഒരു വിഷയത്തിൽ പ്രശ്നമുണ്ടായി സഭ രണ്ടാകുകയും പാസ്റ്റർ മുകേഷും കുറച്ചു വിശ്വാസികളും ആ സഭ വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് ആരാധന മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഈ സ്ഥലത്തിൻ്റെ ഉടമസ്ഥാനായ ഗൗതം ഗരാസിയും അദേഹത്തിൻ്റെ ചില കുടുംബക്കാരും ഒറ്റപ്പെട്ടു. ഈ ദേഷ്യത്തിലും അവർക്ക് ലഭിച്ച ചില സാമ്പത്തിക സഹായങ്ങളും കൊണ്ടാണ് ഈ ചർച്ചു ഹാളിനെ അമ്പലമാക്കിയത്. ഇവിടെ എകദേശം 50 പേർ കൂടി വന്നിരുന്നു അതിൽ അധികം പേരും പാസ്റ്റർ മുകേഷിൻ്റെ കൂടെ സഭയിൽ ആരാധനയിൽ പങ്കെടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.