അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 10 മുതൽ

വാർത്ത: പ്രസ്റ്റിൻ പി ജേക്കബ്

കായംകുളം :- അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ സെക്ഷൻ കൺവൻഷൻ 2025 ഏപ്രിൽ 10 വ്യാഴം മുതൽ 13 ഞായർ വരെ കറ്റാനം തഴവാമുക്ക് കർമ്മേൽ ഏ ജി ചർച്ചിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപെടും. സെക്ഷൻ പ്രസ്ബിറ്റർ റവ. റ്റി വി പൗലോസ് ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും വെള്ളി പകൽ പവർ കോൺഫറൻസും ശനി പകൽ സി എ മീറ്റിംഗും ഞായർ പൊതുസഭായോഗവും ഉണ്ടാകും.

പാസ്റ്റർ. അനീഷ് കാവാലം, പാസ്റ്റർ. അജി ആന്റണി(റാന്നി ), പാസ്റ്റർ. അനീഷ് കൊല്ലം, പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) എന്നിവർ വചനം ശുശ്രുഷിക്കും. ഹെവന്റലി ബീറ്റ്സ് കൊട്ടാരക്കര ഗാനശുശ്രുഷ നിർവഹിക്കും. വിവിധ സ്ഥലങ്ങളിലേക്ക് വാഹനക്രമീകരണം ഉണ്ടായിരിക്കും.

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.