ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂളിൽ കെ.ജി. ബിരുദദാന ചടങ്ങ് നടത്തി.
ഷാർജ: ഖോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ “ക്രിസാലിസ് 2025” എന്ന പേരിൽ വാർഷിക ബിരുദദാന ചടങ്ങ് നടത്തി. കിൻഡർഗാർട്ടനിൽ നിന്നുള്ള 48 വിദ്യാർത്ഥികൾക്ക് കോൺവൊക്കേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സുജ ബോബി, മാനേജർ ബോബി മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ഡഗ്ലസ് ജോസഫ് എന്നിവർ ബിരുദദാനം നടത്തി.
കെ.ജി. വകുപ്പ് മേധാവി അതിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, പാഠഭാഗങ്ങൾ മനപ്പാഠമാക്കുന്നതിനേക്കാൾ കുട്ടികളുടെ നൈപുണ്യ വികസനത്തിന് മുൻഗണന നൽകണമെന്ന് ഡഗ്ലസ് ജോസഫ് ആശംസാപ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു. ബിരുദധാരികൾ അവതരിപ്പിച്ച തീം സോങ്ങ് , കെ. ജി വൺ കുട്ടികളുടെ നൃത്തം എന്നിവ ചടങ്ങുകൾക്ക് മിഴിവേകി.
Comments are closed, but trackbacks and pingbacks are open.