അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ സഭയുടെ ഉപവാസ പ്രാർത്ഥന മാർച്ച് 17 മുതൽ
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ സഭയുടെ നേതൃത്വത്തിൽ 2025 മാർച്ച് 17 മുതൽ 23 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ 1 വരെയും വൈകിട്ട് 8 മുതൽ 10 : 00 വരെയും യൂണിയൻ ചർച്ച് സെന്റർ ഹാൾ നമ്പർ 3 ഷാർജയിൽ വച്ച് ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തപ്പെടും. ഈ മീറ്റിംഗിൽ റവ: ടിവി പൗലോസ് (സെക്ഷൻ പ്രസിബിറ്റർ ) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്റ്റർ പിഡി ജോയിക്കുട്ടി, ബ്രദർ ടോം എം ജോർജ് തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.