ദോഹ ഗിൽഗാൽ ദൈവസഭയിലെ പ്രത്യേക സുവിശേഷയോഗവും സംഗീത നവോത്ഥാനവും മാർച്ച് 12, 13 തീയതികളിൽ
ദോഹ: ഗിൽഗാൽ ദൈവസഭ, ദോഹ, ഖത്തർ സംഘടിപ്പിക്കുന്ന 2 ദിവസത്തെ പ്രത്യേക സുവിശേഷ യോഗവും സംഗീത നവോത്ഥാനവും മാർച്ച് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ വൈകുന്നേരം 7 മുതൽ 9:30 വരെ നടക്കും.ദൈവദാസൻ പാസ്റ്റർ ലാലു ജേക്കബ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ദൈവവചനം പ്രഭാഷണം നടത്തുന്നത് പാസ്റ്റർ. അനീഷ് കവലം ആയിരിക്കും. സംഗീത ശുശ്രൂഷയ്ക്ക് ബ്രദർ ജയ്സൺ (പത്തനംതിട്ട) നേതൃത്വം നൽകും.
വേദി: ഗിൽഗാൽ ദൈവസഭ, സോൺ-44, ബിൽഡിങ് നമ്പർ: 29, സ്ട്രീറ്റ്: 920, ഇബ്ന്‍ ജരീർ, ദോഹ, ഖത്തർ
വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും പങ്കെടുത്ത് അനുഗ്രഹീതരാകാനും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക്: +974 5566 7378
Comments are closed, but trackbacks and pingbacks are open.