പി സി ഐ ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

കട്ടപ്പന: പെന്തെക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പി.സി.ഐ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ജിജി തേക്കുതോട് അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡണ്ടായി പാസ്റ്റർ ഷാജി ഇടുക്കി തുടരും. വൈസ് പ്രസിഡണ്ടുമാർ പാസ്റ്റർമാരായ ടോം തോമസ് കട്ടപ്പന, സന്തോഷ് ഇടക്കര. സെക്രട്ടറി. രതീഷ് ഏലപ്പാറ, ജോ: സെക്രട്ടറിമാരായി പാസ്റ്റർ ജെയിംസൺ അടിമാലി, ബ്രദർ ഐസൺ ജിത്ത്. ട്രഷറർ. പാസ്റ്റർ സുനിൽ വടുതല എന്നിവരെ തിരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായി adv. ജോൺലി ജോഷി,ആക്സൺ, അലൻ Tമാത്യു, ലിജു മോസസ്, ജിതിൻ, ജയ്മോൻ, ജോണി മജീഷ്, ലിജു സാമൂവൽ, മുകേഷ് ഉണ്ണി, അനീഷ് സി കെ, ടോം കുരുവിള, ടെൻഷൻ കെ മോനിച്ചൻ,ലിനു ജോയി,ജോൺസൻ,ഷൈൻ സെബാസ്റ്റ്യൻ, റോബിൻ,സാം കുട്ടി ജെയിംസ് എന്നിവരെ തിരഞ്ഞെടുത്തു.

മദ്യത്തിനും മയക്കു മരുന്നിനും എതിരെയുള്ള കേരള ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്ക് ഒപ്പം ചേർന്ന പ്രവർത്തിക്കാൻ പി സി ഐ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി മാർച്ച് 29 ശനിയാഴ്ച കട്ടപ്പന മുതൽ കുട്ടിക്കാനം വരെ സാംസ്കാരിക സന്ദേശയാത്ര നടത്താൻ തീരുമാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.