ഷാർജ യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ
ഷാർജ: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് (UCPF) ഷാർജയുടെ 24 – മത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ (10,11 12 )തീയതികളിൽ ( തിങ്കൾ, ചൊവ്വ, ബുധൻ) നടത്തുന്നു. ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽവച്ച് നടക്കുന്ന യോഗങ്ങൾക്ക് സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും മിഷൻസ് ഇന്ത്യ, യൂത്ത് ഫോർ മിഷൻ, ഉണർവ് എന്നീ ശുശ്രൂഷകൾക്ക് ഈ നാളുകളിൽ അനുഗ്രഹീത നേതൃത്വം നൽകുന്ന ബ്രദർ ചെറിയാൻ ജോർജ്ജ് (ചെറി ബ്രദർ) ദൈവവചന പ്രഘോഷണം നടത്തും.
കൺവൻഷൻ ദിവസവും വൈകുന്നേരം 7:30ന് ആരംഭിച്ചു പത്തിന് സമാപിക്കും. യു എ ഇ യിലെ വിവിധ സഭകളിലെ വൈദീകരും കർത്ത്യദാസമ്മാരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യു സി പി എഫ് ഗായക സംഘത്തോട് ചേർന്ന് പ്രിൻസ് ജോസഫ് (കൊച്ചി), സിബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഗാന ശുശ്രൂഷയും പ്രയിസ് & വർഷിപ്പും നടക്കും.
Comments are closed, but trackbacks and pingbacks are open.