എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം 14 -മത് ഗ്രാജുവേഷൻ ഇന്ന്.

തിരുവല്ല : കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തകർക്ക് പരിശീലനം നൽകുന്ന എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിന്റെ 14 -മത് ബാച്ചിന്റെ ഗ്രാജുവേഷൻ ഇന്ന് 2ന് കുമ്പനാട് എക്സൽ ഓഫീസ് ക്യാമ്പസിൽ നടക്കുന്നു. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ളവർ ഈ പഠനത്തിന്റെ ഭാഗമായിരുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന എക്സ്റ്റൻഷൻ കോഴ്സും റെഗുലർ കോഴ്സുമാണ് സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസത്തിനുള്ളത്.

ഇത്തരത്തിലുള്ള ട്രെയിനിങ് സഭകൾക്ക് വലിയ അനുഗ്രഹമാണ്. വർക്കി എബ്രഹാം കാച്ചാണത്ത് അദ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ഡോ. ബോബി എസ് മാത്യു മുഖ്യ സന്ദേശം നൽകും. റവ. തമ്പി മാത്യു, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ, ബ്ലെസൺ തോമസ്, മാത്യു വർഗീസ്, എന്നിവർ നേതൃത്വം നൽകും. ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തീകരിച്ചവർക്കാണ് ഗ്രാജുവേഷൻ. അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.