പാസ്റ്റർ. പി. വി ഉമ്മൻ ദോഹ ഐ. പി. സി ശുശ്രുഷകനായി ചുമതലയേറ്റു

KE NEWS DESK

ഖത്തർ: ഖത്തറിലെ ആദ്യ പെന്തക്കോസ്ത് കൂട്ടായ്മയായ ദോഹ ഐ. പി. സി യുടെ പുതിയ ശുശ്രുഷകനായി പാസ്റ്റർ. പി. വി ഉമ്മൻ കുടുംബമായി ഇന്ന് ചുമതലയേറ്റു. ഇന്ന് സഭായോഗത്തോടനുബന്ധിച്ച് സഭാ സെക്രട്ടറി ബ്രദർ. ബിനോ എം. ബേബി ജനറൽ കൗൺസിലിന്റെ നിയമന പത്രം വായിക്കുകയും സഭാ വൈസ് പ്രസിഡന്റ് ബ്രദർ. അടപ്പനാംകണ്ടത്തിൽ തോമസ് സാം കർത്തൃദാസനെ സ്വീകരിക്കുകയും, സഭാശുശ്രുഷകളുടെ ഉത്തരവാദിത്വം ഭരമേല്പിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരി സമാജത്തിന്റെ പ്രസിഡന്റായി കർത്തൃദാസന്റെ സഹധർമ്മിണി സിസ്റ്റർ. ഏലിയാമ്മ ഉമ്മനെ സഹോദരിസമാജം സെക്രട്ടറി സിസ്റ്റർ. ജിജി ബിനോയും, സഭയിലെ സീനിയർ അംഗങ്ങളിലൊരാളായ സിസ്റ്റർ. ഡെയ്സി ജെസിയും ചേർന്ന് സ്വീകരിച്ചു. കർത്തൃദാസന്റെയും കുടുംബത്തിന്റെയും തുടർന്നുള്ള ശുശ്രുഷകളുടെ അനുഗ്രഹത്തിനായി പാസ്റ്റർ. എം. കെ അംബുജാക്ഷൻ ദൈവകരങ്ങളിൽ ഭരമേല്പിച്ച് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പാസ്റ്റർ. പി. വി. ഉമ്മൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റിന്റെ വിവിധ സെന്ററുകളിൽ ദീർഘ വർഷങ്ങളായി കുടുംബമായി ശുശ്രുഷകൾ നിർവഹിച്ചു വരികയായിരുന്നു.
മക്കൾ : Dr.ഗിഫ്റ്റൺ പി. ഉമ്മൻ (കാനഡാ), ഗായോസ് പി. ഉമ്മൻ (ബംഗളൂരു).
പാസ്റ്റർ. പി. വി. ഉമ്മൻന്റെ ഖത്തറിലുള്ള ശുശ്രുഷകൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ നേർന്നുകൊള്ളുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.