ശാരോൻഫെല്ലോഷിപ് ചർച്ച്‌ യു കെ & ഐർലൻഡ് റീജിയൻ പത്തൊൻപതാമത് നാഷണൽ കോൺഫറൻസ് മഞ്ചെസ്റ്റർ ഓൾദാമിൽ.

മഞ്ചെസ്റ്റർ :-ഓൾദം ക്രിസ്ത്യൻ അസംബ്ലിയുടെ സഹകരണത്തോടെ 2025 മാർച്ച്‌ 7,8,9 തീയതികളിൽ ശാരോൻ ഫെല്ലോഷിപ് ചർച്ച്‌ യു കെ & ഐർലൻഡ് റീജിയൻ പത്തൊൻപതാമത് നാഷണൽ കോൺഫറൻസ് ഓൾദാമിൽ നടത്തപെടുന്നു.ഗ്രേറ്റ് അക്കാദമി ആഷ്ടൺ (സ്കൂൾ ), അണ്ടർ ലൈൻ,OL6 8RF. ശാരോൻ ഫെലോഷിപ്പ്‌ ചച്ച്‌ യു കെ & ഐർലൻഡ് പ്രസിഡന്റ്‌ പാസ്റ്റർ സാംകുട്ടി പാപച്ചൻ പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ Pr. അനീഷ് തോമസ് (കേരള) ദൈവവചനത്തിൽ നിന്നുള്ള ശക്തമായ സന്ദേശങ്ങൾ നൽകും.

യോഗത്തിന്റെ തീം “ക്രിസ്തുവിൽ തികഞ്ഞവരാകുക” എന്നതാണ്‌.
മാർച്ച്‌ 7 വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ്‌ മീറ്റിംഗ്‌, തുടർന്ന്
മാർച്ച് 8 ന് രാവിലെ 9 മണിക്ക് പൊതു യോഗവും ഉച്ചയ്ക്ക് 2 മണിക്ക് സണ്ടെസ്കൂൾ സി.ഇ. എം സംയുക്ത സമ്മേളനത്തിൽ ഡോ. ലിജോ ഇ സാമുവൽ ശ്രിശ്രൂഷിക്കും. ഉച്ച കഴിഞ്ഞ്‌ 4 മുതൽ 5 വരെ ശാരോൻ വനിതാ സമാജത്തിന്റെ മീറ്റിംഗ്‌ നടക്കും. സിസ്റ്റർ. ഷൈനി തോമസ് യു കെ നേത്യത്വം നൽകും. വൈകിട്ട്‌ സമാപന സമ്മേളനം 6 മണിക്ക് ആരംഭിക്കും 9 മണിക്ക് അവസാനിക്കുന്നതാണെന്ന് സെക്രട്ടറി പാസ്റ്റർ പ്രയ്‌സ് വർഗീസ് അറിയിച്ചു.

Pr. സിബിൻ കുര്യനും Pr.അജിത് ജോർജിന്റെയും നേതൃത്വത്തിൽ
ശാരോൻ നാഷണൽ ക്വയർ ഗാന ശിശ്രുഷക്ക് നേതൃത്വം നൽകും പാസ്റ്റർ സുനൂപ് മാത്യു, ബ്രദർ. ബാബു സീമോൻ ലോക്കൽ കോർഡിനേറ്റേഴ്സായും പ്രവർത്തിക്കുന്നു.ഈ യോഗങ്ങൾ പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നോടൊപ്പം പവർവിഷൻ ചാനലിലും കൺവൻഷൻ ലൈവ്‌ ആയി കാണാവുന്നതാണ്‌,വിവിധ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക്‌ വേണ്ട താമസത്തിനുള്ള ക്രമീകരണങൾ ചെയ്തിട്ടുണ്ട് എന്ന് പബ്ലിസിറ്റി കൺവീനർ ലിജു വേങ്ങൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.