റേ ഓഫ് ഹോപ്പ്: ഏകദിന സെമിനാർ മാർച്ച് 15 ന് യു.കെയിലെ ബർമിംഗ്ഹാമിൽ

ബർമിംഗ്ഹാം: റേ ഓഫ് ഹോപ്പിന്റെ നേതൃത്വത്തിൽ യുകെയിലെ ബർമിംഗ്ഹാം ട്രാൻസ്ഫോർമേഷൻ ചർച്ച് ഹാളിൽ വെച്ച് മാർച്ച് 15 ന് “വേക്ക് അപ്പ് ആൻഡ് ഡിസേൺ”(Wake up and decern) എന്ന പേരിൽ ഏകദിന സെമിനാർ നടക്കും.നാവിഗേറ്റിംഗ് ഇൻ കൺഫ്യൂസ്ഡ് വേൾഡ് (Navigating in a confused world), ട്രൂത്ത് ആൻഡ് ട്രെൻഡ് (Truth vs Trend), ഡീ കോഡിങ് ദ ബീറ്റ്സ്(Decoding the beats) എന്നീ പേരുകളിൽ നടത്തപ്പെടുന്ന വിവിധ സെഷനുകളിൽ ഡോ. വെസ്ലി ലൂക്കോസ്, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ ബ്ലെസ്സൻ മേമന എന്നിവർ ശുശ്രൂഷകർക്ക് നേതൃത്വം നൽകും.

ക്രിസ്തീയ വിശ്വാസം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ സഭയിലെ തെറ്റായ പഠിപ്പിക്കലുകളും ആത്മീയതയിലെ തെറ്റായ പ്രവണതയും കൃത്യമായി വിവേചിച്ചറിയുന്നതിന് ദൈവസഭയെ പ്രാപ്തമാക്കുവാൻ ലക്ഷ്യമാക്കി കൊണ്ട് നടത്തപ്പെടുന്ന പ്രസ്തുത യോഗത്തിൽ പാനൽ ചർച്ച, പ്രബന്ധ അവതരണം, ചോദ്യോത്തരവേള, സർവ്വേ മുതലായ വ്യത്യസ്തങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ സഭകളുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.