ചർച്ച് ഓഫ് ഗോഡ് യു എ ഇ വൈ പി ഇ ഷെക്കൈന – സംഗീത സന്ധ്യയും പ്രാർഥനസംഗമവും മാർച്ച് 8 ന്.

ചർച്ച് ഓഫ് ഗോഡ് യു എ ഇ വൈ പി ഇ ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 2025 മാർച്ച് 8ന് വൈകിട്ട് 7:30 മുതൽ 9:30 വരെ “ഷെക്കൈന – സംഗീത സന്ധ്യയും പ്രാർഥനസംഗമവും” നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ.ഡോ. കെ.ഒ മാത്യൂ ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പാസ്റ്റർ ബിനോദ് ഹിയാൽ (ഒഡീഷ) ദൈവ വചനം സംസാരിക്കും.

സംഗീത സന്ധ്യക്ക് പ്രശസ്ത സംഗീതജ്ഞരായ പാസ്റ്റർ ബിനു ചാരുത, ബ്രദർ ജോൺസൺ അടൂർ, ബ്രദർ ഹരികുമാർ പന്തളം, ബ്രദർ ജോമോൻ കോട്ടയം, ബ്രദർ എബി ബിജു എന്നിവർ നേതൃത്വം നൽകും. ദേശത്തിന്റെ സമാധാനത്തിനും വിടുതലിനും അനുഗ്രഹത്തിനുമായി പ്രാർഥിക്കുവാനും സമയം വേർതിരിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.