ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) 3 മത് കുടുംബ സംഗമം ഏപ്രിൽ 29 മുതൽ മെയ് 1 വരെ കുമ്പനാട്, മുട്ടുമൺ ഐ സി പി ഫ് ക്യാമ്പ് സെന്റർ റിൽ നടക്കും. പ്രാർത്ഥനയിൽ പോരാടുക എന്നതാണ് ഈ വർഷത്തെ തീം.കോവിഡ് കാലത്ത് ആലയങ്ങളുടെ വാതിൽ അടഞ്ഞപ്പോൾ, ജനം ഭീതിയിൽ ആയപ്പോൾ 2020 ജൂൺ 1- തീയതി മുതൽ സൂമിലൂടെ തുടങ്ങിയ പ്രഭാത പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത അനേകം കുടുംബങ്ങളുടെ കൂടി ചേരലാണ് ഈ കുടുംബസംഗമം. ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5:30 മുതൽ 7:30 വരെ (ഇന്ത്യൻ സമയം )(രാവിലെ 4 മുതൽ 6 വരെ യു. എ. ഈ സമയം) മുടങ്ങാതെ പ്രഭാത പ്രാർത്ഥന നടത്തുന്നു വരുന്നു.കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ ഭാരതത്തിലെ 22 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രഭാത
പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ ഉൾപ്പെടെ കുമ്പനാട് ഐ. സി. പി. ഫ് ക്യാമ്പ് സെന്ററിൽ വച്ച് ത്രിദിന കുടുംബ സംഗമത്തിൽ പങ്കെടുക്കും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ, ജെറിൻ മാത്യു എന്നിവർ നേതൃത്വം നൽകും സഹോദരിമാർക്ക് വേണ്ടിയുള്ള പ്രത്യേക സെക്ഷൻ സിസ്റ്റർ മിനി ജോസ് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.